വേദിയില്‍ മിലിയുടെ വസ്ത്രം അഴിഞ്ഞു വീണു; ആരാധകര്‍ ‘ഞെട്ടി’

38 second read

വേദിയില്‍ പരിപാടികള്‍ നടക്കുന്നതിനിടെ അബദ്ധങ്ങള്‍ സംഭവിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ പ്രശസ്ത പോപ്പ് താരം മിലി സൈറസിനു പറ്റിയ അബദ്ധം ആരാധകരെ ഞെട്ടിച്ചു. വേദിയില്‍ ഗാനം ആലപിച്ചു കൊണ്ടിരുന്ന മിലി സൈറസിന്റെ വസ്ത്രം അഴിഞ്ഞു വീഴുകയായിരുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.

‘We Can’t Stop’ എന്ന തന്റെ പ്രശസ്ത ഗാനം ആലപിക്കുന്നതിനിടെയായിരുന്നു ഗായികയ്ക്ക് അബദ്ധം സംഭവിച്ചത്. ഗാനത്തിനിടെ മിലി സൈറസിന്റെ ടോപ്പ് അഴിഞ്ഞു വീണു. തുടര്‍ന്ന് ഗായിക സ്റ്റേജിന്റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോകുകയായിരുന്നു. നേര്‍ത്ത സില്‍വര്‍ ഔട്ട് ഫിറ്റിലായിരുന്നു താരം വേദിയിലെത്തിയത്. ഊര്‍ന്നു വീണ വസ്ത്രം കൈകൊണ്ട് പിടിച്ച് മിലി ആലാപനം തുടര്‍ന്നു. ഇടയ്ക്ക് മിലി സൈറസ് വേദിയുടെ പിന്‍ഭാഗത്തേക്ക് പോയി മുന്‍വശം തുറന്ന ചുവന്ന ഓവര്‍കോട്ട് ധരിച്ച് തിരികെ വേദിയില്‍ എത്തി ഗാനം തുടര്‍ന്നു.

എല്ലാവരും ഇപ്പോള്‍ എന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്’.- തന്റെ പ്രശസ്തമായ ഗാനത്തിലെ വരികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് മിലി സൈറസ് സന്ദര്‍ഭോചിതമായി പറഞ്ഞത് ഇങ്ങനെയാണ്. ‘എന്നെ ഏറ്റവും കൂടുതല്‍ വസ്ത്രം ധരിച്ച് നിങ്ങള്‍ കാണുന്നത് ഇപ്പോഴായിരിക്കും.’- ഗാനത്തിനിടെ മിലി പറഞ്ഞു. ‘മോശം സംഭവങ്ങളുണ്ടായെങ്കിലും ഈ സായാഹ്നം മനോഹരമാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും നന്ദി.’- പരിപാടിക്കു ശേഷം പോപ്പ് താരം വ്യക്തമാക്കി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …