അടുത്തിടെയായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചനം നേടിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരീതിയിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്‌ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. തനിക്കെതിരെ ഉയരുന്ന ആരോപണത്തിന് മറുപടി നല്‍കുകയാണ് സാമന്ത.
സാമന്തയുടെ പുഷ്പയിലെ ഓ ആണ്ടവാ എന്ന ഗാനം അടുത്തിടെ തരംഗമായിരുന്നു. ആത്മവിശ്വാസത്തോടെയുള്ള സാമന്തയുടെ ലുക്കും ഏറെ പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ താരത്തിനെതിരെ 50കോടി തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ചത്. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. നാഗചൈതന്യയില്‍ നിന്നും സാമന്ത വിവാഹ മോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്.
സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിച്ചു കൊണ്ട് ഇത്തരക്കാരെ താരം ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ വളരെ മൃദുവായ ഭാഷയില്‍ സാമന്ത ഇങ്ങനെ മറുപടി നല്‍കി. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു താരത്തിന്റെ മറുപടി. തുടര്‍ന്ന് കമന്റിട്ടയാള്‍ അത് ഡിലീറ്റ് ചെയ്തു. സാമന്തയുടെ മറുപടി ചര്‍ച്ചയാകുകയും ചെയ്തു. നിരവധി പേര്‍ താരത്തെ പിന്തുണച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തു.