ജിദ്ദ: സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്‌സീന്‍ എടുത്ത് ആറു മാസം പൂര്‍ത്തിയാകും മുമ്പേ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സംവിധാനമൊരുങ്ങി. ഇതുവരെ രണ്ടാമത്തെ ഡോസ് വാക്‌സീന്‍ എടുത്തു ആറു മാസം പിന്നിട്ടവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍. ഇന്ന് മുതല്‍ ആറു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും അപോയിന്റ്‌മെന്റ് എടുക്കാനുള്ള സംവിധാനമാണ് സജ്ജമായത്. സിഹത്തി ആപ് വഴിയാണ് ബുസ്റ്റര്‍ ഡോസിന് ബുക്ക് ചെയ്യേണ്ടത്. ഫെബ്രുവരി മുതല്‍ സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.