ആര്‍ടിപിസിആര്‍: കുവൈറ്റിലേക്ക് പോകാനിറങ്ങിയ യുവാവിന് വിമാനടിക്കറ്റിന്റെ പണം നഷ്ടമായി

17 second read

കോഴഞ്ചേരി: ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ വന്ന പിഴവ് മൂലം യുവാവിന് വിദേശ ജോലിക്ക് ചേരാന്‍ കഴിഞ്ഞില്ലെന്ന് പരാതി. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വീട്ടില്‍ വന്നതിന് ശേഷം കുവൈറ്റിലേക്ക് പോകാന്‍ അവസരം ലഭിച്ച യുവാവിനാണ് ജോലിക്ക ചേരാന്‍ കഴിയാതെ പോയത്.

തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂര്‍ ചിറപ്പുറത്ത് ജിജോ ജേക്കബ്ബ് ജോര്‍ജിനാണ് യാത്ര മുടങ്ങിയത്. വിമാന യാത്രാക്കൂലി പൂര്‍ണമായിനഷ്ടമാവുകയും ചെയ്തു. ശനിയാഴ്ച ഇത്തിഹാദ് എയര്‍വേയ്സില്‍ പോകാനായി ടിക്കറ്റ് എടുത്ത ശേഷം 16 ന് എറണാകുളം രവിപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിന്റെ തിരുവല്ലയിലെ ലാബോറട്ടറിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. 17 ന് വൈകിട്ട് 3.23 ന് ലഭിച്ച റിപ്പോര്‍ട്ടില്‍ ജിജോ കോവിഡ് പോസിറ്റീവ് എന്ന് ഫലം വന്നു.ഇതോടെ യാത്ര മുടങ്ങി. ഒപ്പം വിമാന ടിക്കറ്റ് പണം തിരികെ ലഭിക്കാതാകുകയും ചെയ്തു.

രോഗലക്ഷണം ഒന്നും കാണത്തതിനെ തുടര്‍ന്ന് ജിജോ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് വിധേയനായി. മറ്റൊരു ലാബില്‍ പരിശോധനക്ക് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായി ശനിയാഴ്ച പുലര്‍ച്ചെ 2.30 ന് പരിശോധന ഫലം വന്നു. പക്ഷെ അപ്പോഴേക്കും ജിജോയുടെ വിമാനം പറന്നിരുന്നു. ഒരു വര്‍ഷമായി ജോലി ഇല്ലാതെ നാട്ടില്‍ നിന്ന ജിജോയ്ക്ക് ബാങ്ക് വായ്പ അടക്കം നിരവധി ബാധ്യതകളുണ്ട്.

എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയും മാതാപിതാക്കളും ജിജോയുടെ മാതാപിതാക്കളും 98 വയസുള്ള മുത്തശിയും അടക്കമുളളവര്‍ കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ രോഗഭീതിയിലാകുകയുംചെയ്തു. പരിശോധന പിഴവില്‍ വിദേശത്തേക്ക് പോകാന്‍
കഴിയാത്തതിനെ തുടര്‍ന്ന് തെറ്റായ ഫലം നല്‍കിയ ലാബിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് ജിജോ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…