ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എംഎല്‍എ റോജി എം ജോണിന് സ്വീകരണം നല്‍കി.
ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ്‌തോമസ് സ്വാഗതമാശംസിച്ചു. ഐപിസി എന്‍ എ നാഷണല്‍ ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, ഐഒസി കേരള നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോബി ജോര്‍ജ്, ഐഒസി നാഷനല്‍ വൈസ് ചെയര്‍മാന്‍ പോള്‍ കറുകപ്പളളി, പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ഫില്മ് പ്രസിഡന്റ് സിറാജ്, ഐഒസിചാപ്റ്റര്‍ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, മിഡില്‍ ടൗണ്‍ ടൗണ്‍ഷിപ്പ് ഓഡിറ്റര്‍ മാത്യു തരകന്‍, ട്രൈസ്റ്റേറ്റ് കേരളഫോറം ട്രഷറര്‍ സാജന്‍ വര്‍ഗീസ്, ചാപ്റ്റര്‍ പിആര്‍ഒ കുര്യന്‍ രാജന്‍, ചാപ്റ്റര്‍ ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ സാബുസ്‌കറിയ,സാഹിത്യവേദി പ്രസിഡന്റ് ജോര്‍ജ് നടവയല്‍, സി ഐ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ, ഫണ്ട് റൈസിങ് ചെയര്മാന്‍ സാബു സഖറിയ , മാപ് വൈസ് പ്രസിഡന്റ് തോമസ് ചാണ്ടി, മലയാളം വാര്‍ത്ത ചീഫ് എഡിറ്റര്‍ എബ്രഹാം മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.