സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു

0 second read

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു. ശനിയാഴ്ചയാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. നിയമവിധേയമായല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.നിയമലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യംവിടാന്‍ അവസരം നല്‍കുന്നതിനാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 29ന് സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഒരുമാസംകൂടി ദീര്‍ഘിപ്പിച്ച ഇതിന്റെ കാലാവധി കഴിഞ്ഞമാസമാണ് അവസാനിച്ചത്.

വിരലടയാളം രേഖപ്പെടുത്താതെയും ഇഖാമ പുതുക്കാതെയും കഴിയുന്ന ആറു ലക്ഷം വിദേശികള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ പൊതുമാപ്പിനുശേഷവും രാജ്യത്ത് നിയമലംഘകരായ വിദേശികള്‍ ഉണ്ടെന്ന് പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…