ഹൂസ്റ്റന്‍ : ബഹുരാഷ്ട്ര യുഎസ് കമ്പനികള്‍ക്ക് വാക്സിനേഷനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി അവസാനിക്കാനൊരുങ്ങുന്നു. ടൈസണ്‍ അവരുടെ 120,000 യുഎസ് തൊഴിലാളികള്‍ക്ക് കൊറോണ വൈറസ് വാക്സീനുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷം, അവരില്‍ 96 ശതമാനത്തിലധികം പേരും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോണി കിംഗ് പറഞ്ഞു.
വാക്‌സീനുകള്‍ ആവശ്യമാണെന്ന് ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചപ്പോള്‍ ടൈസന്റെ തൊഴില്‍ സേനയുടെ പകുതിയില്‍ താഴെ മാത്രം ജീവനക്കാര്‍ക്കു മാത്രമേ കുത്തിവയ്പ് എടുത്തിട്ടുണ്ടായിരുന്നുള്ളു. പ്രഖ്യാപനത്തെത്തുടര്‍ന്ന് ഏകദേശം 60,000 ടൈസണ്‍ ജീവനക്കാര്‍ക്ക് വാക്‌സീന്‍ ലഭിച്ചു. തൊഴില്‍ വ്യവസ്ഥ എന്ന നിലയില്‍ നവംബര്‍ ഒന്നിനകം തൊഴിലാളികള്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കണമെന്ന് ടൈസണ്‍ വക്താവ് കിംഗ് പറഞ്ഞു. ഇപ്പോഴത്തേത് അവിശ്വസനീയമായ ഫലമാണെന്നും തങ്ങളുടെ കമ്പനിക്ക് മാത്രമല്ല, കുടുംബങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള സമൂഹങ്ങള്‍ക്കും ഇത് വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും അവര്‍ പറയുന്നു.
വാക്സീനുകള്‍ നിര്‍ബന്ധമാക്കിയ ആദ്യത്തെ പ്രധാന കമ്പനികളിലൊന്നാണ് ടൈസണ്‍. കുത്തിവയ്പ്പ് എടുക്കാന്‍ അവധിയിലാണെങ്കില്‍ പോലും ശമ്പളം നല്‍കുന്നതു പോലെയുള്ള പ്രോത്സാഹനങ്ങള്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പകുതിയില്‍ താഴെ മാത്രം വാക്സിനേഷനെ ഉണ്ടായുള്ളു. തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ചത്. തൊഴില്‍ ദൗര്‍ലഭ്യം പല കമ്പനികളെയും ഓഫീസിന് അപ്പുറത്തേക്ക് വാക്സീന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് തടയുമ്പോഴും മുന്‍നിര തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടും ടൈസന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. രാജ്യത്തെ വിവിധ സംസ്‌കരണ പ്ലാന്റുകളില്‍ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നിരവധി തൊഴിലാളികള്‍ മരിച്ചിരുന്നു.