വാഷിങ്ടന്‍: ഡിസി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ടനെ നിയമിച്ചു. ഒക്ടോബര്‍ 22 നാണ് ഇതുസംബന്ധിച്ചുള്ള വിവരം വൈറ്റ് ഹൗസ് പുറത്തുവിട്ടത്. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് മുന്‍ പ്രസിഡന്റായിരുന്നു നീരാ. നേരത്തെ വൈറ്റ് ഹൗസ് ബഡ്ജറ്റ് ഡയറക്ടറായി ബൈഡന്‍ നോമിനേറ്റ് ചെയ്തിരുന്ന നീരാ ടണ്ടനെ ബൈഡന്‍ തന്നെ പിന്‍വലിച്ചു വൈറ്റ് ഹൗസ് സീനിയര്‍ അഡ്വൈസറായി നിയമിച്ചിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് അവരെ പിന്‍വലിച്ചത്.
സ്റ്റാഫ് സെക്രട്ടറി എന്ന നിലയില്‍ ബൈഡന് ആവശ്യമായ ഔദ്യോഗിക രേഖകളുടെ നിയന്ത്രണം മുഴുവന്‍ നീരയില്‍ നിക്ഷിപ്തമാണ്. വൈറ്റ് ഹൗസിലെ തന്ത്രപ്രധാനമായ ഒരു തസ്തികയാണ് സ്റ്റാഫ് സെക്രട്ടറി എന്ന പദവി. ഇപ്പോള്‍ സുപ്രീം കോടതി ജസ്റ്റിസായ ബ്രട്ട് കവനൊ, ജോണ്‍ പൊഡസ്റ്റ എന്നിവര്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നു.
ഹില്ലരി ക്ലിന്റന്റെ ദീര്‍ഘകാല എയ്ഡായും നീരാ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീരയുടെ നിയമന അംഗീകാരത്തിന് സെനറ്റിന്റെ മുമ്പില്‍ ഹാജരാകേണ്ട. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകളായി 1970 സെപ്റ്റംബര്‍ 10ന് ബെസഫോര്‍ഡ് മാസച്യുസെറ്റിലായിരുന്നു ഇവരുടെ ജനനം. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ നിന്നും ബിരദവും, യെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.