ദുബായ്: പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത തുടങ്ങിയവര്‍ അഭിനയിക്കുന്ന ഭ്രമം സിനിമ യുഎഇയിലെ തിയറ്ററുകളിലും ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വിഡിയോയിലും നാളെ റിലീസ് ചെയ്യുന്നു.
രവി കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം യുഎഇയില്‍ വോക്‌സ് സിനിമാസില്‍ കാണാന്‍ മലയാള മനോരമയും ഗോള്‍ഡന്‍ സിനിമാസും സൗജന്യമായി ടിക്കറ്റ് നല്‍കും.
ഇതോടൊപ്പമുള്ള ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 2 ടിക്കറ്റുകള്‍ ലഭിക്കും. ചോദ്യം: ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആരാണ്. ഉത്തരം വ്യാഴം രാവിലെ 9നു മുന്‍പ് വാട്‌സാപ് ചെയ്യണം. നമ്പര്‍: 055 7964490.