സൗദിയില്‍ വ്യോമ ഗതാഗത മേഖലയില്‍ സ്വദേശി വത്കരണം ഊര്‍ജിതപ്പെടുത്തുന്നതിന് ഉന്നത തല ചര്‍ച്ച

18 second read

റിയാദ് :സൗദി അറേബ്യയില്‍ വ്യോമ ഗതാഗത മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്തുന്നതിന് ഉന്നത തല ചര്‍ച്ച നടത്തി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുഐലിജ്, മാനവ വിഭവ വികസന നിധി (ഹദഫ്) മേധാവി തുര്‍ക്കി അല്‍-ജവൈനി എന്നിവരാണ് റിയാദിലെ ജിഎസിഎ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്.

വ്യോമയാന മേഖലയിലെ പ്രാദേശികവത്കരണം, യോഗ്യത, പരിശീലനം തൊഴില്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. സൗദി പൗരന്മാരുടെ തൊഴില്‍ സുരക്ഷയ്ക്ക് ഹദഫ് നല്‍കുന്ന സേവനങ്ങളും അവലോകനം ചെയ്തു. 2021 ജനുവരി മുതല്‍ സൗദിയിലെ പൊതു-സ്വകാര്യ വ്യോമ ഗതാഗത രംഗം സ്വദേശിവത്കരിക്കുന്നതിന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹദഫ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …