(റെജി ഇടിക്കുള, അടൂര്‍)
മസ്‌കത്ത്: നീണ്ട നാളുകള്‍ക്കൊടുവില്‍ മിക്ക ഗള്‍ഫു രാജ്യങ്ങളും നാട്ടില്‍ അവധിക്ക് പോയവര്‍ക്ക് തിരികെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരികെ വരാന്‍ അനുമതി നല്‍കിയപ്പോള്‍ മാസങ്ങളോളം ശമ്പളവും മറ്റു വരുമാനവുമില്ലാതെ കീശ കാലിയായി നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കി വിമാന കമ്പിനികള്‍ ടിക്കറ്റ് നിരക്ക് പതിന്‍ മടങ്ങ് വര്‍ദ്ധിപ്പിച്ചു ഇന്ത്യയുടെ ദേശീയ വിമാന കമ്പിനിയായ എയര്‍ ഇന്ത്യയും ഒരു മന:സാക്ഷിയും കാട്ടിയില്ല ഈ തീവെട്ടി കൊള്ളക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനം തയ്യാറായില്ലന്നത് പ്രവാസി സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍പ് ഘോര ഘോരം പ്രവാസി സ്‌നേഹവും കരുതലും താങ്ങും പ്രസംഗിച്ച് ഗള്‍ഫില്‍ വന്ന് കറങ്ങിയടിച്ച് ഈ പാവങ്ങളുടെ പേരില്‍ കോടികള്‍ പൊടിച്ച് പോയ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പൊടി പോലുമില്ല. കണ്ടു പിടിക്കാന്‍ കപട വാചക കസര്‍ത്തുകള്‍ പ്രഖ്യാപനങ്ങള്‍ എല്ലാം വാക്കിലൊതുങ്ങി കോവാക്‌സിന്‍ രണ്ട് ഡോസും എടുത്ത പ്രവാസികള്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണ് ഇന്ന് വരെ അംഗീകാരം കിട്ടാത്ത ഈ വാക്‌സിന്‍ എടുപ്പിച്ചവര്‍ എടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണോ?
വിദേശ രാജ്യത്ത് അംഗീകാരം കിട്ടാത്ത ഈ വാക്‌സിന് അംഗീകാരം നേടിയെടുത്ത് നല്‍കാന്‍ എന്തു കൊണ്ടു താമസിക്കുന്നു ആരുടെ വീഴ്ചയാണ് ഇവിടെയും ഇതിന്റെ ഇര ചില പ്രവാസികള്‍ എന്നും അവഗണനയുടെയും ചൂഷണങ്ങളുടെയും ഭാണ്ഡം ചുമക്കാന്‍ വിധിക്കപ്പെട്ട ഒരു വര്‍ഗ്ഗമായി പ്രവാസികള്‍ മാറി കഴിഞ്ഞുവെന്നത് യഥാര്‍ത്ഥ്യമാണ് ഗള്‍ഫ് മേഖലകളില്‍ മിക്ക കമ്പിനികളും ശമ്പളം കുടിശകളാണ് ചില കമ്പിനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നു ദീര്‍ഘ കാലത്തെ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെയും സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെടുന്ന തോതും കൂടുന്നു പ്രവാസികള്‍ മുന്‍പെങ്ങും നേരിടാത്ത പ്രതിസന്ധികളില്‍ കൂടി കടന്നു പോകുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ എംബസികളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ , സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മറ്റു സേവനങ്ങളുടെ ചാര്‍ജുകള്‍, ഇന്ത്യന്‍ സ്‌കൂളിലെ ഫീസുകള്‍ കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഇന്ത്യയുടെ സാമ്പത്തീക നട്ടെല്ലായ പ്രവാസികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിച്ച് പുനരധിവാസവും അടിയന്തിരമായി നടപ്പിലാക്കാന്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ തയ്യാറാകണം കൂടാതെ ചെറുപ്പക്കാര്‍ക്ക് വിദേശത്തേക്ക് ജോലിക്ക് പോകുവാന്‍ പ്രോല്‍സാഹനവും സഹായങ്ങളും അംഗീകൃത തെഴിലധിഷ്ഠിത വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ ഉള്ള സൌകര്യങ്ങളും നല്‍കിയില്ലെങ്കില്‍ ഗള്‍ഫിലേക്ക് പോകുന്ന മലയാളികളുടെ എണ്ണം ശൂന്യത്തിലെത്തുന്ന കാലം വിദൂരമല്ല സ്വന്തം നാട്ടില്‍ നിന്നും സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ മൂലമാണ് പ്രതികൂല കാലാവസ്ഥയെയും പ്രതിസന്ധികളെയും തരണം ചെയ്ത് മിക്കവരും പ്രവാസികളാകുന്നത് എന്ന സത്യം.
നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയാമെങ്കിലും അവര്‍ നീണ്ട മൌനത്തിലാണ് പ്രവാസികളോടുള്ള നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം എല്ലാ പ്രവാസ മേഖലയില്‍ നിന്നുമുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കൂടുതല്‍ സ്വകാര്യ വിമാന കമ്പിനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി എയര്‍ ബബിള്‍ കരാറില്‍ സീറ്റു കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഭീമമായ ടിക്കറ്റ് കുറയ്ക്കണം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തോന്നിയ പോലെ ഗള്‍ഫ് മേഖലയിലെക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഒരു വിധത്തിലും ന്യായികരിക്കാനാകില്ല