സൈപ്രസ് റാലിക്കിടെ അപകടം: ഖത്തറിന്റെ റേസിങ് താരം നാസര്‍ അല്‍ അത്തിയ്യ റാലിയില്‍ നിന്ന് പിന്‍മാറി

0 second read

ദോഹ: സൈപ്രസ് റാലിക്കിടെ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഖത്തറിന്റെ റേസിങ് താരം നാസര്‍ അല്‍ അത്തിയ്യ റാലിയില്‍ നിന്ന് പിന്‍മാറി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. റാലിയുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കവേയാണ് നാസര്‍ അല്‍ അത്തിയ്യയും സഹഡ്രൈവര്‍ മാത്തിയു ബൗമലും സഞ്ചരിച്ച ഫോക്സ് വാഗണ്‍ പോളോ ജിടിഐ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ വാഹനത്തിന് തീപിടിച്ചെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. സുരക്ഷ, ഫയര്‍ഫോഴ്സ് അധികൃതരുടെ യഥാസമയമുള്ള ഇടപെടലിനെ തുടര്‍ന്ന് തീ പടരാതെ കെടുത്താന്‍ കഴിഞ്ഞു. അപകടത്തില്‍ കാറിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റാലിയില്‍ നിന്ന് ഇരുവരും പിന്‍മാറുകയായിരുന്നു. സുരക്ഷിതരാണെന്ന് അറിയിച്ചതിനൊപ്പം തീപിടിച്ച കാറിന്റെ വിഡിയോയും അല്‍ അത്തയ്യ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്തിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…