യൂണിയന്‍ കോപ് തങ്ങളുടെ സ്മാര്‍ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

0 second read

ദുബായ് :യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് തങ്ങളുടെ സ്മാര്‍ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന പ്രൊമോഷനുകള്‍ക്കായി 30 ലക്ഷം ദിര്‍ഹമാണു നീക്കിവച്ചത്.

ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, മത്സരങ്ങള്‍, സമ്മാനങ്ങള്‍, സ്മാര്‍ട് ഫോണുകളും ആഡംബര കാറും സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമ്മാന പദ്ധതിക്ക് ‘മോര്‍ ഓഫ് എവരിതിങ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉന്നത നിലവാരത്തിലുള്ള സാധനങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കുന്നതിനുമുള്ള യൂണിയന്‍കോപിന്റെലക്ഷ്യത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഭാഗമായാണ് പുതിയ ആനുകൂല്യങ്ങളെന്ന് ഹാപ്പിനെസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

ആഴ്ചയിലൊരിക്കലും ക്യാംപെയിനിന്റെ അവസാന സമയത്തും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ ലെക്‌സസ്‌ െഎഎസ് 300 കാറും ഐഫോണ്‍ 12ഉം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ഇതു യൂണിയന്‍കോപിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…