മസ്‌കത്ത് :4 മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവേശനാനുമതി ലഭിച്ചതോടെ ഒമാനില്‍ മലയാളികളടക്കമുള്ള താമസവീസക്കാര്‍ എത്തിത്തുടങ്ങി. ഇതോടെ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം നാളുകള്‍ക്കു ശേഷം സജീവമായി.
വരും ആഴ്ചകളില്‍ വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ വിപുല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് ചട്ടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഒമാന്‍-യുഎഇ കര അതിര്‍ത്തികളും തുറന്നു.
ചെക്‌പോസ്റ്റുകളില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഒമാനില്‍ നിന്നു യുഎഇയിലേക്കു വരുന്നവര്‍ 48 മണിക്കൂറിനകമുള്ള പിസിആര്‍ റിപ്പോര്‍ട്ട് കരുതണം. യുഎഇയില്‍ നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധനയ്ക്കും വിധേയമാകണം.