മസ്‌കത്ത്: നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ നാളെ മുതല്‍ പ്രവേശന വിലക്ക് നീങ്ങും. ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.
സാധുവായ താമസ വീസ കൈവശമുള്ള പ്രവാസികള്‍ക്കും പുതിയ വീസക്കാര്‍ക്കും നാളെ മുതല്‍ ഒമാനില്‍ പ്രവേശിക്കാം. ഒമാനില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സീന്റെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.