മസ്‌കത്ത്: പുതിയ വീസകള്‍ സെപ്റ്റംബര്‍ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹര്‍തി അറിയിച്ചു.
ഒമാന്‍ – യുഎഇ കരാതിര്‍ത്തികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കമെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി അറിയിച്ചു. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ പരിശോധനാ ഫലം ഉള്ളവര്‍ക്കും യാത്ര അനുവദിക്കും. ജിസിസി പൗരന്‍മാര്‍ക്ക് പിസിആര്‍ പരിശോധനയില്‍ ഇളവ് അനുവദിക്കുന്നത് ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.