റിയാദ്: സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ച് രാജ്യത്തിന് പുറത്ത് കടന്ന ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീന്‍ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ഇതു പ്രകാരം സൗദി ഇഖാമയുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടെ നിന്ന് പൂര്‍ണ വാക്‌സീന്‍ സ്വീകരിച്ചവരാണെങ്കില്‍ നേരിട്ട് നാട്ടില്‍ പോയി വരാനുള്ള വഴി തെളിഞ്ഞു. കൂടാതെ രണ്ട് ഡോസ് സ്വീകരിച്ച് അവധിക്ക് പോയി തിരിച്ചു വരാനാകാതെ കുടുങ്ങിയവര്‍ക്കും മറ്റു രാജ്യങ്ങളില്‍ 14 ദിവസം കഴിയാതെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. ഈ വിഷയത്തില്‍ ലെബനനിലെ സൗദി അംബാസഡര്‍ വലീദ് ബുഖാരിയെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണിപ്പോള്‍ എംബസി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി വിദേശ കാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.