മസ്‌കത്ത്: ഓണത്തോടനുബന്ധിച്ച് ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച് റുസ്താഖ് മലയാളീസ് കൂട്ടായ്മ. ‘ആഘോഷങ്ങളില്ലാതെ ആദരവോടെ’ എന്ന സന്ദേശത്തിലായിരുന്നു പരിപാടി. മഹാമാരിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് അഹോരാത്രം ജോലിചെയ്യുന്ന റുസ്താഖിലെ 115 നഴ്സുമാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് ഓണാഘോഷം അവിസ്മരണീയമാക്കി.
നഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന നിഷ അനില്‍, അനു തോമസ് എന്നിവര്‍ക്ക് റുസ്താഖ് മലയാളീസ് കൂട്ടായ്മ സെക്രട്ടറി കുമാര്‍ കൊട്ടാരക്കരയും പ്രസിഡന്റ് പ്രദീപ് നന്ദനവും ഓണപുടവകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കോവിഡ് പിടിപെട്ട് മരണപ്പെട്ട സിസ്റ്റര്‍ രമ്യക്ക് റുസ്താഖ് മലയാളീസിന്റ അനുസ്മരണവും നടത്തി.