മസ്‌കത്ത്: ഒമാനില്‍ ഈ മാസം 15 വരെ 21.6 ലക്ഷം പേര്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. വിവിധ ഗവര്‍ണറേറ്റുകളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി.
12 വയസ്സും അതിനു മുകളിലുമുള്ള വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ തുടരുകയാണ്. പൊതു-സ്വകാര്യ വിദ്യാലയങ്ങളിലെ 3.2 ലക്ഷം കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുകയാണു ലക്ഷ്യമെന്നും വ്യക്തമാക്കി.