മസ്‌കത്ത്: ഖനന മേഖലയില്‍ സഹകരണത്തിന് ഇന്ത്യയും ഒമാനും തമ്മില്‍ ധാരണ. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഒമാന്‍ ഊര്‍ജ – ധാതു മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജി. സാലിം ബിന്‍ നാസര്‍ അല്‍ ഔഫിയും കരാര്‍ ഒപ്പുവെച്ചു.
ധാതു ഖനന മേഖലയിലെ നൂതന രീതികളും അനുഭവ സമ്പത്തും ഖനന വ്യവസായം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും പരസ്പരം കൈമാറുന്നതിനും ധാരണയിലെത്തിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായുള്ള ഖനന പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.