മസ്‌കത്ത് :ഒമാനില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ നടപടി പരിഗണനയില്‍. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമാണ് ഇളവ്. ഇതിന്റെ രേഖകള്‍ സൂക്ഷിക്കുകയും വേണം.
രാജ്യത്ത് ഇന്നലെ വരെ 20 ലക്ഷത്തിലേറെ പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13,59,622 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതായും വ്യക്തമാക്കി.