മസ്‌കത്ത്: വിമാന ടിക്കറ്റിനൊപ്പം യാത്രക്കാർക്ക് ഇൻവോയ്‌സ് കൂടി നൽകണമെന്ന് ഒമാൻ പൈതൃക-വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഉത്തരവ്. കമ്പനികളുടെ ഔദ്യോഗിക സ്റ്റാമ്പ് ചെയ്ത ഇൻവോയ്‌സുകളാണം നൽകുന്നതെന്നും ട്രാവൽ-ടൂറിസം ഏജൻസികൾക്കുള്ള ഉത്തരവിൽ വ്യക്തമക്കി.
ടിക്കറ്റ് മാറുന്നതിനോ റീഫണ്ട് ലഭിക്കുന്നതിനോ സാധ്യമാണോ എന്നുള്ളത് രേഖപ്പെടുത്താത്തതുൾപ്പടെ വിവിധ ടിക്കറ്റ് പോളിസികൾ ലംഘിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതടക്കം വിമാന കമ്പനികളുടെ വ്യവസ്ഥകളും ഉപാധികളും അനുസരിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങുന്ന ഇൻവോയ്‌സ് ആണ് നൽകേണ്ടത്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.