റിയാദ് :സൗദി വാണിജ്യ കപ്പലിന് നേരെയുള്ള ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തിയാതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലിഷ്യകള്‍ ആഗോള കപ്പല്‍ ലൈനുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയിലെ ഭീഷണിയായി തുടരുകയാണെന്ന് സഖ്യസേന പറഞ്ഞു. അല്‍ മന്ദാബ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് സഖ്യ സേന ഇടപെടല്‍ സഹായകമായെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമാന്‍ തീരത്ത് വ്യാഴാഴ്ച ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള ഒരു പെട്രോളിയം ഉല്‍പന്ന ടാങ്കര്‍ ആക്രമിക്കപ്പെട്ട് രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൗദി കപ്പലിനെ ആക്രമിക്കാനുള്ള ഹൂത്തികളുടെ ശ്രമം. സൗദിയുടെ തെക്കന്‍ അതിര്‍ത്തി പ്രദേശം ലക്ഷ്യമാക്കി ഹൂതി സ്ഫോടകനാത്മക ഡ്രോണുകളും കഴിഞ്ഞ ദിവസം സഖ്യ സേന പരാജയപ്പെടുത്തിയിരുന്നു.
രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഹൂത്തികള്‍ ഇറാന്‍ പിന്തുണയോടെ നടത്തിയ ഭീകരനെ ശ്രമങ്ങളില്‍ ഇതുവരെ 383 ബാലിസ്റ്റിക് മിസൈലുകളും 690 ഡ്രോണുകളും 79 സ്‌ഫോടനാത്മക ബോട്ടുകളും സഖ്യസേന തകര്‍ത്തയായി കണക്ക് പുറത്തുവിട്ടു. ഹൂതി മിലിഷ്യകളുടെ നേതൃത്വത്തില്‍ ഇതുവരെ 205 നാവിക ഖനികള്‍ സ്ഥാപിക്കുകയും 96,912 പ്രൊജക്റ്റിലുകള്‍ ഉതിര്‍ക്കുകയും യമന്‍ സുരക്ഷിത മേഖലയില്‍ 30,527 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്തതായി സംഖ്യ സേന പറഞ്ഞു.