യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ സൗദി

1 second read

റിയാദ് :കോവിഡ് ഭീതി കുറയാത്ത സാഹചര്യത്തില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ്. ഇങ്ങനെ വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചതായും മടങ്ങിയെത്തിയാല്‍ ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും അഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ യാത്ര ചെയ്യല്‍ നിരോധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാര്‍ യാത്ര ചെയ്യാന്‍ പാടില്ല. വൈറസ് നിയന്ത്രണ വിധേയമാകാത്ത ഏതു പ്രദേശത്താണെങ്കിലും യാത്രക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, റഷ്യ, ഇന്ത്യ എന്നിവയാണ് നിലവില്‍ സൗദിയില്‍ സ്വദേശികള്‍ക്ക് സഞ്ചാരം വിലക്കിയ രാജ്യങ്ങള്‍

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…