മസ്‌കത്ത് :ഒമാനില്‍ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 255 രോഗികള്‍ മരണപ്പെട്ടു. 12,008 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം ഒമ്പത് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 293954 ആയി ഉയര്‍ന്നു. 275760 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇപ്പോള്‍ 93.8 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 3,753 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.
1.2 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 786 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.