വാക്‌സീന്‍ :സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്രം

16 second read

ന്യൂഡല്‍ഹി: കേരളത്തിന് ആവശ്യത്തിനു വാക്‌സീന്‍ അനുവദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അവ വിനിയോഗിച്ച ശേഷം കൂടുതല്‍ നല്‍കാന്‍ കേന്ദ്രം തയാറാണെന്ന് എംപിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

കേരളത്തിനു വേണ്ട വാക്‌സീന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇരുവരും സമീപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ടാം കുത്തിവയ്പിനാവശ്യമായ 25 ലക്ഷം ഡോസ് ഉള്‍പ്പെടെ ഈ മാസം 60 ലക്ഷം ഡോസ് കൂടി വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമര്‍ശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…