FILE IMAGE
മസ്‌കത്ത്: പേമാരി നാശംവിതച്ച ഒമാനില്‍ സുരക്ഷാ നടപടികള്‍ തുടരുന്നതിനിടെ വിവിധ മേഖലകളില്‍ വീണ്ടും മഴ. ഹജ്ര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ദുരിതബാധിത മേഖലകളില്‍ സൈന്യത്തിന്റെയും തീരദേശ സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍.
പൊലീസും സിവില്‍ ഡിഫെന്‍സും രംഗത്തുണ്ട്.വാദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 2 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായ 4 പേരില്‍ 2 പേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കിട്ടിയിരുന്നു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 5 ആയി.
ഒട്ടേറെ പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ജല വിതരണം തടസ്സപ്പെട്ടയിടങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ചു.