FILE PHOTO
ജിദ്ദ :എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സൗദിയിലെ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് കൂടി പറക്കും. ഈ മാസം 15 മുതല്‍ സര്‍വീസ് പ്രാബല്യത്തില്‍ വരും. എല്ലാ വ്യാഴം, ശനി ദിവസങ്ങളിലാണ് ബോയിങ് 737 വിമാനം സര്‍വീസ് നടത്തുക. െഎഎക്‌സ് 1398 വിമാനം ജിദ്ദയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 11ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 7.20ന് കോഴിക്കോട്ടെത്തും.
ജിദ്ദയില്‍ നിന്ന് ലക് നോവിലേയ്ക്കും ഇതോടൊപ്പം സര്‍വീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രാദേശിക സമയം 11.20ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലക്‌നോവിലെത്തും. നിലവില്‍ ഈ മാസം 18 വരെയാണ് ഈ സമയക്രമം.