ഏറെ ആരാധകരുള്ള നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് സെക്‌സ് എഡ്യൂക്കേഷന്‍

Editor

ഇന്ത്യയ്ക്ക് പുറത്തും അകത്തും ഏറെ ആരാധകരുള്ള നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് സെക്‌സ് എഡ്യൂക്കേഷന്‍. സീരീസിന്റെ മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍. സെപ്റ്റംബര്‍ 17 നാണ് റിലീസ്.

ലോറി നണ്‍ തയ്യാറാക്കിയ ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരി മുതലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. എട്ട് എപ്പിസോഡുകളാണ് മൂന്നാം സീസണില്‍ ഉള്ളത്.

ആസ ബട്ടര്‍ഫീല്‍ഡ്, എമ്മ മാക്കി, ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍, എമി ലൂ വുഡ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഏതാനും ഹൈസ്‌കൂള്‍ കുട്ടികളുടെ ജീവിതവും പ്രണയവും ലൈംഗികതയുമായി അവരുടെ ബന്ധവുമാണ് സെക്‌സ് എഡ്യുക്കേഷന്‍ പ്രമേയമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇടയില്‍ വലിയ വിജയമായി മാറിയ ഷോയ്ക്ക് ഇന്ത്യയ്ക്ക് അകത്തും ആരാധകര്‍ ഏറെയാണ്.

 

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘പട്ടാ’ യില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു

കൊല്ലം എംഎല്‍എ ഇങ്ങനെയോ ? ‘സ്വന്തം എംഎല്‍എ ആരാണെന്നറിയാത്ത നീയൊക്കെ എന്റെ മുന്നിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ വച്ച് അടിച്ചേനെ’; സഹായം ചോദിച്ച് വിളിച്ച പത്താംക്‌ളാസുകാരനോട് കയര്‍ത്ത് സംസാരിച്ച് മുകേഷ്

Related posts
Your comment?
Leave a Reply

error: Content is protected !!
%d bloggers like this: