റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലും അഭിനയിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളില്‍ സജീവം ആയിരുന്നെങ്കില്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാന്‍ മറന്നില്ല. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികള്‍ അറിയാന്‍ തുടങ്ങി.
പരുപാടിയില്‍ ശക്തമായ മത്സരാര്‍ത്ഥിയായി തുടക്കം മുതല്‍ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകള്‍ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതല്‍ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭര്‍ത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്.
അടുത്തിടെ ആണ് മഞ്ജു ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്, തന്റെ യൂട്യൂബ് ചാനലില്‍ കൂടി തന്റെ വിശേഷങ്ങള്‍ എല്ലാം മഞ്ജു ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോള്‍ മഞ്ജു പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കള്ളക്കണ്ണന്‍ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാവുകയായിരുന്നു. ഒരുപാട് പേരാണ് നല്ല ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വീഡിയോയില്‍ അതിസുന്ദരിയായ മഞ്ജു സുനിച്ചനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. എത്ര മോശമായ അഭിപ്രായങ്ങളും ഉണ്ടെങ്കിലും അതിനെയൊന്നും നടി പ്രതികരിക്കാറില്ല.
https://youtu.be/nL983wb1dno