മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്

32 second read

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. 500 പേരെ ഉള്‍പെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീര്‍ത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

‘വിര്‍ച്വലായി ചടങ്ങ് നടത്തി സര്‍ക്കാര്‍ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം.’- സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാര്‍വതിയുടെ ട്വീറ്റ്.

500 പേര്‍ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സംഖ്യ അല്ല എന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മള്‍ ഇതുവരെ അന്തിമഘട്ടത്തില്‍ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാന്‍ അവസരം ഉള്ളപ്പോള്‍ ഇത് തീര്‍ത്തും തെറ്റാണ്.’-പാര്‍വതി കൂട്ടിച്ചേര്‍ത്തു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…