മസ്‌കത്ത് :ഒമാനില്‍ രാത്രികാല യാത്രകള്‍ക്ക് ഇന്നു മുതല്‍ വിലക്കില്ല. വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും ഇതുബാധകമാണ്. ഭക്ഷ്യസ്ഥാപനങ്ങള്‍ ഒഴികെയുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങളില്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 4 വരെ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലെങ്കിലും ഹോം ഡെലിവറി അനുവദിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലടക്കം 50% പേര്‍ക്കു മാത്രമാണ് അനുവാദം.
സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് വീടുകളിലിരുന്നു ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പരമോന്നത സമിതി നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായാണു നടപടി. അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.