ഇന്ത്യക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഒമാന്‍

0 second read

മസ്‌കത്ത്: 36 വെന്റിലേറ്ററുകള്‍, മറ്റ് ആരോഗ്യ സാമഗ്രികള്‍ എന്നിവ ഉള്‍പ്പടെ ഇന്ത്യക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരാകിനും ഒമാന്‍ സര്‍ക്കാറിനും ഇന്ത്യ നന്ദി അറിയിച്ചു.

അതേസമയം, മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ 100 ഓക്സിജന്‍ സിലിന്‍ഡറുകള്‍, 30 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സ് എന്നിവ ഒമാനിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യക്കു കൈമാറി. ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി നന്ദി രേഖപ്പെടുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…