മക്ക: മക്കയിലെ വിശുദ്ധ പള്ളിയില്‍ സേവനനിരതമായ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധ നേടുന്നു. സൗദി ആഭ്യന്തര മന്ത്രാലയം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ അവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സൗദിലെ സാംസ്‌കാരിക നിയമ പരിവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വനിതാ ശാക്തീകര പദ്ധതി പ്രകാരമാണു ഹറമിലെ വനിതാ സേന. ചരിത്രപരമായ ഈ നീക്കം രാജ്യത്ത് ആദ്യമായാണ്.
സുരക്ഷാ ഭടന്മാരുടെ യൂനിഫോമില്‍ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ജാഗ്രതയോടെ നിരീക്ഷിക്കുന്ന വനിതാ സുരക്ഷാ ഉദ്യോഗസ്ഥയാണ് ചിത്രങ്ങളില്‍ ഉള്ളത്. രാജ്യത്ത് വനിതകളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണു സൗദി അഭ്യന്തര സുരക്ഷാ സേനയിലെ സ്ത്രീ സാന്നിധ്യം. അദ്ദേത്തിന്റ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 ല്‍, പുരുഷന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ പല ഇടങ്ങളിലും സ്ത്രീകള്‍ക്കും തുല്യപ്രധാന്യം നല്‍കുന്നു.