മസ്‌കത്ത്: ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഇന്ന് (ഏപ്രില്‍ 16) മുതല്‍ പ്രാബല്യത്തില്‍ വരും. 488 അവശ്യ ഭക്ഷ്യവസ്തുക്കള്‍, വിവിധ സേവന വിഭാഗങ്ങള്‍ എന്നിവയെ വാറ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. വാറ്റിന്റെ മറവിലെ അനധികൃത വിലവര്‍ധനവും, കമ്പനികളും വ്യക്തികളും മൂല്യ വര്‍ധിത നികുതി ലംഘിക്കുന്നതു തടയാനും മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഒമാന്‍ ടാക്സ് അതോറിറ്റി അറിയിച്ചു
വാറ്റ് നിലവില്‍ വരുന്നതോടെ ലോകത്ത് ഈ സംവിധാനമേര്‍പ്പെടുത്തിയ 160 രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടംപിടിക്കും. വാറ്റിന്റെ ഭാരം ഉപഭോക്താക്കള്‍ക്കാണുണ്ടാകുക. അഞ്ച് ശതമാനം മാത്രമാണ് വാറ്റ് എന്നത് സുല്‍ത്താനേറ്റിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. ഭക്ഷ്യവസ്തുക്കളടക്കം 500 ഓളം ഇനങ്ങള്‍ക്ക് വാറ്റുണ്ടാകില്ല. അതിനാല്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകില്ല.