മസ്‌കത്ത് :കുടുംബത്തോടൊപ്പം വരുന്ന വിദേശികള്‍ക്ക് ഒമാനില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ചു സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ കൈമാറി.
18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം വരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇളവ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പ്രവാസി രക്ഷിതാക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ഇവര്‍ വീടുകളില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഒമാനില്‍ എത്തുമ്പോഴും ഏഴ് ദിവസങ്ങള്‍ക്ക് ശേഷവും പിസിആര്‍ പരിശോധന നടത്തണം. നേരത്തെ വിദേശത്ത് നിന്ന് ഒമാനിലെത്തുന്ന സ്വദേശി പൗരന്‍മാരെയും നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.