ജിദ്ദ: കൊച്ചിയിലേക്കുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി തിരുവനന്തപുരത്ത് എത്തിച്ചു.
ഇന്ത്യന്‍ വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചതാണ് യാത്ര മുടങ്ങാന്‍ കാരണം. വിവിധ ട്രാവല്‍ ഏജന്റുകള്‍ ചേര്‍ന്നാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നത്.
വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ചിലര്‍ നേരത്തെ എമിറേറ്റ്‌സ് എയര്‍ലൈന്‍, സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ ബാംഗ്ലൂര്‍, കോഴിക്കോട് സെക്ടറിലേക്കു യാത്ര തിരിച്ചിരുന്നു. ചിലര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.