U.S

യുഡിഎഫ് യൂറോപ്പ് തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം : ഉമ്മന്‍ ചാണ്ടി ഇന്ന് യൂറോപ്പില്‍

1 second read

ബര്‍ലിന്‍:കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് യൂറോപ്പ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിര്‍ച്ച്വല്‍ തിരഞ്ഞെടുപ്പ് മീറ്റിങ്ങിന്റെ സമാപന സമ്മേളനം യുഡിഎഫിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
മാര്‍ച്ച് 28 ന് ഞായറാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 10.30 നാണ് (വൈകിട്ട് 7 – യൂറോപ്പ്, യുകെ വൈകിട്ട് 6- അയര്‍ലണ്ട്) പരിപാടി.

യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളായ ബെന്നി ബഹനാന്‍ എംപി, സയിദ് മുനവറലി ശിഹാബ് തങ്ങള്‍,എം.കെ.പ്രേമചന്ദ്രന്‍ എംപി., മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എംഎല്‍എ, സി.പി.ജോണ്‍,റോജി എം ജോണ്‍ എംഎല്‍എ, കെ.എം.ഷാജി എംഎല്‍എ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന ആസന്നമായ തിരഞ്ഞെടുപ്പില്‍ പ്രവാസലോകത്തിരുന്നു കൊണ്ടു ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായി കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്ക് കരുത്തുപകരാന്‍ വിര്‍ച്ച്വല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ യൂറോപ്പിലെ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും ജനാധിപത്യ വിശ്വാസികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് യൂറോപ്പ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി ജിന്‍സണ്‍ എഫ്.കല്ലുമാടിക്കല്‍(പേട്രണ്‍), ഡോ.അലി കൂനാരി (ചെയര്‍മാന്‍), സണ്ണി ജോസഫ് (കണ്‍വീനര്‍) എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…