തിരുവനന്തപുരം: മമ്മൂട്ടി ആദ്യമായി ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ നായകനായികുന്നു. ‘പുഴു’ എന്ന് പേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് റത്തീന ഷര്‍ഷാദ് ആണ്. പാര്‍വതി തിരുവോത്താണ് നായിക. ഉയരേ എന്ന എന്ന പാര്‍വതി നായികയായ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജ്ജ് ‘പുഴു’ നിര്‍മ്മിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണം.
ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ക്യാമറ കൈകാര്യം ചെയ്തതും യിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും.