മസ്‌കത്ത് :ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും രാത്രി വ്യാപാര വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് വിലക്ക്. മാര്‍ച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തില്‍ വരും. മാര്‍ച്ച് 20 വരെ തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
റസ്റ്ററന്റ്, കഫേ, വിനോദ സഞ്ചാര സ്ഥാപനങ്ങള്‍, ഹോം ഡെലിവറി ഉള്‍പ്പടെയുള്ളവയ്ക്കും വിലക്കു ബാധകമാണ്. എന്നാല്‍, പെട്രോള്‍ സ്റ്റേഷന്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ച്ച് ഏഴ് ഞായറാഴ്ച മുതല്‍ 11 വ്യാഴാഴ്ച വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
രജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച ഒമാനില്‍ ഏഴ് കേവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ കേവിഡ് മരണം 1577 ആയി ഉയര്‍ന്നു. 312 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ കോവിഡ് രോഗികള്‍ 141,808 ആയി ഉയര്‍ന്നു. 226 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതിനോടകം രോഗം ഭേദമായവരുടെ എണ്ണം 132,685 ആയി. 24 മണിക്കൂറിനിടെ 21 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 198 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 66 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.