മസ്‌കത്ത് :ഒമാനില്‍ 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 133547 ആയി. 74 പേരാണ് പുതുതായി രോഗമുക്തി നേടിയത്. കോവിഡ് മുക്തരായവരുടെ എണ്ണം 126,486 ആയി ഉയര്‍ന്നു. ഒരു കോവിഡ് രോഗി കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 1525 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 16 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 93 രോഗികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും 26 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.