ദുബായ് :കോവിഡ് കാലത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കിട്ട് സംവിധായകന്‍ ലാല്‍ ജോസ്. സുഹൃത്തും തന്റെ ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ദുബായിലെ ഹോമിയോ ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം നല്‍കിയ മരുന്ന് കഴിക്കുന്നതിനാല്‍, യാതൊരു ആശങ്കയുമില്ലാതെയാണ് പുതിയ ചിത്രമായ ‘മ്യാവൂ’ യുഎഇയിലെ റാസല്‍ഖൈമയില്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ചിത്രീകരണസമയത്തൊന്നും ഞങ്ങള്‍ കോവിഡിനെക്കുറിച്ച് അറിഞ്ഞില്ല. കോവിഡിന്റെ ആദ്യഘട്ടമായ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തന്നെ ഇഖ്ബാല്‍ എനിക്ക് ആര്‍സനിക് ആല്‍ബം 200 എന്ന പ്രതിരോധ മരുന്ന് തന്നിരുന്നു. അതെല്ലാ മാസവും ആദ്യത്തെ അഞ്ച് ദിവസം ഞാന്‍ കഴിച്ചുവരുന്നു. അതാണ് മഹാമാരിയില്‍ നിന്ന് രക്ഷതരുന്നതെന്നാണു വിശ്വാസം. എങ്കിലും യുഎഇയുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം.”-ലാല്‍ ജോസ് പറഞ്ഞു.