മസ്‌കത്ത് :പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മസ്‌കത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരത്തിന്റെ പുരസ്‌കാരം ശ്രീരഞ്ജിനി സുധീഷിനും ആര്യാ കൃഷ്ണനും ഡോ. ഇളമണ്‍ രമേശന്‍ നമ്പൂതിരി സമ്മാനിച്ചു.
തിരുവല്ല ഇളമണ്‍ മനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസി പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ ലാല്‍ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബേബി വെണ്ണിക്കുളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു, ജെയിംസ് ടി, ബിന്‍ഷാ ആന്‍ സാമുവേല്‍, ബിജു ജേക്കബ് വെണ്ണിക്കുളം എന്നിവര്‍ പ്രസംഗിച്ചു.