അമ്മ പൂജാ ബേജിയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ അലായാ എഫ്. വിവാഹമോചനത്തിനു ശേഷം മക്കളെ തനിച്ചു വളര്‍ത്തിയ പൂജാ ബേദി മകള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം എന്താണെന്ന് പറയുകയാണ് അലായാ. മുപ്പത് വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്നത് മണ്ടത്തരമാണെന്നാണ് അമ്മ പറയാറുള്ളതെന്ന് അലായാ പറയുന്നു.
ബിസിനസ്സുകാരനായ ഫര്‍ഹാന്‍ ഫര്‍ണിച്ചര്‍വാലയുമായുള്ള വിവാഹമോചനത്തിനുശേഷം പൂജാ ബേദി തനിച്ചാണ് രണ്ടു മക്കളെയും വളര്‍ത്തിയത്. പതിനെട്ടു കഴിയുമ്പോഴേക്കും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന നാട്ടില്‍ അമ്മ നല്‍കിയ ഏറ്റവും വലിയ ഉപദേശം എന്താണെന്ന് പറയുകയാണ് അലായാ.
” വിവാഹത്തിനു വേണ്ടി മക്കളെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ ഉള്ള ഈ രാജ്യത്ത് എന്റെ മാതാപിതാക്കള്‍ തികച്ചും വിപരീതമായി ചിന്തിക്കുന്നവരാണ്. നീ മുപ്പതു വയസ്സിനു മുമ്പ് വിവാഹം കഴിക്കുകയാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്യുന്നത്. കരിയറിലും ജോലിയും ശ്രദ്ധ കേന്ദ്രീകരിക്കൂ, നിന്നെ സ്വയം വളര്‍ത്തുന്നതില്‍ ശ്രദ്ധനല്‍കൂ”- എന്നാണ് അച്ഛനും അമ്മയും പറയാറുള്ളതെന്ന് അലായാ. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അച്ഛനും അമ്മയും പറയാറുണ്ടെന്ന് അലായാ പറയുന്നു.