പ്രണയം തുറന്നു പറഞ്ഞ് നടി ദുര്‍ഗകൃഷ്ണ. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.
നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ദുര്‍ഗ വെളിപ്പെടുത്തി.
അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പ്രണയമാണോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയിരുന്നില്ല.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.