അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം

Editor

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്.

വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബൈഡന്‍ ട്വീറ്റ് ചെയ്തു. തന്നില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. പ്രാദേശിക സമയം എട്ടുമണിയോടെ(ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 6.30)ജനങ്ങളെ ബൈഡന്‍ അഭിസംബോധന ചെയ്യും.

ഇരുപത് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള യാത്ര സുഗമമായത്.ചില സംസ്ഥാനങ്ങളില്‍ എപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ബൈഡന്‍ പ്രസിഡന്റ് പദത്തിലെത്തുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജോ ബൈഡന്‍ യുഎസിന്റെ അടുത്ത പ്രസിഡന്റായേക്കും

യുഎസില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ വ്യാപക പ്രതിഷേധവും അക്രമവും

Related posts
Your comment?
Leave a Reply