ന്യൂയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ യുഎസ് നില്‍ക്കുമ്പോള്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. ഇന്നലെ മാത്രം യുഎസില്‍ ഒരു ലക്ഷത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ജോണ്‍സ് ഹോപ്പിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഇന്നലെ (ബുധന്‍) യുഎസില്‍ 102,831 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1097 മരണവും സംഭവിച്ചു. 23 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണവും ഇന്നലെയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കൊളറാഡോ, ഇന്‍ഡ്യാന, മൈന്‍, മിനിസോട്ട, നെബര്‍ക്കസ എന്നിവിടങ്ങളില്‍ ഇതുവരെയുള്ള പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന ദിവസം ഇന്നലെയായിരുന്നു. പല സംസ്ഥാനങ്ങളിലും കഴിഞ്ഞ 2-3 ദിവസങ്ങള്‍ക്കിടെ കോവിഡ് മരണങ്ങളും രോഗികളും ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.