ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

0 second read

ദോഹ: ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടെ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 51 വയസുള്ള ആളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 224 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 7,485 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

നിലവില്‍ 2,801 പേരാണ് കോവിഡ് പോസിറ്റീവുകാര്‍.51 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 188 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,26,406 ആയി ഉയര്‍ന്നു. 8,77,342 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 1,29,431 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…