റിയാദ്: സൗദിയില്‍ ഇന്ന് 833 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 26 പേരാണ് മരിച്ചത്. അതേസമയം 1454 പേര്‍ സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു. 92.34 ശതമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 3,18,319 ഉം മരണ സംഖ്യ 3,982 ഉം രോഗമുക്തി നേടിയവര്‍ 2,93,964 ആയും ഉയര്‍ന്നു.
20373 രോഗികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1495 പേരുടെ നില ഗുരുതരമാണ്. മക്കയിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്, 82 എണ്ണം. മദീന 74, ദമാം 48, ഹുഫൂഫ് 46, ദഹ്‌റാന്‍ 45, റിയാദ് 37, ജിദ്ദ 31, മുബറസ് 30, തായിഫ് 27, യാമ്പു 26 എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രദേശങ്ങളിലെ കണക്ക്. 48653 പുതിയ ടെസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് ആകെ 5261814 കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി.