റിയാദ്: സൗദിയില്‍ പുതുതായി 1413 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 മരണവും സംഭവിച്ചു. 1528 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു. ഇതോടെ സൗദിയില്‍ ആകെ സ്ഥിരീകരിച്ച കേസുകള്‍ 297315 ഉം മരണസംഖ്യ 3369 ഉം സുഖം പ്രാപിച്ചവര്‍ 264486 ഉം ആയി ഉയര്‍ന്നു. 29459 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നു.
ഇവരില്‍ 1766 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.63872 പുതിയ ടെസ്റ്റുകള്‍ ഉള്‍പ്പെടെ ഇതുവരെ 4202076 കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. 205 പ്രദേശങ്ങളിലാണ് രാജ്യത്ത് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 76 പേര്‍ക്ക് സ്ഥിരീകരിച്ച ഖമീസ് മുശൈത്ത് ആണ് ഇന്നത്തെ കണക്കില്‍ കൂടുതല്‍. ദമാം, മക്ക, റിയാദ്, ജിസാന്‍, ജിദ്ദ, ഹായില്‍, യാമ്പു,മദീന എന്നീ പ്രദേശങ്ങളാണ് തൊട്ടു പിന്നില്‍. 90 ശതമാനവുമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്.